kklm
തിരുമാറാടിയിൽ നാലു സെന്റ് കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ മുടക്കി നിർമ്മിച്ച നാലു സെന്റ് കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ കെ.എസ്.മായ, ബിജു തറമഠം, രഞ്ജിത്ത് ശിവരാമൻ, ഷൈബു മാടക്കാലിൽ, എം.സി.തോമസ്, ജോഷി കെ.പോൾ, ജോണി പണിയാമറ്റം, ലളിത വിജയൻ, ജോർജ് കല്ലോലിക്കൽ തുടങ്ങിയവർ സംസാരിച്ചു.