thonnamkodu-road-
നീറിക്കോട് തൊണ്ണംകോട് റോഡിന്റെ നവീകരണ നിർമ്മാണോദ്ഘാടനം മുൻ എം.പി. കെ.വി. തോമസ് നിർവഹിക്കുന്നു.

ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് തൊണ്ണംകോട് റോഡിന്റെ നിർമ്മാണോദ്ഘാടനം മുൻ എം.പി. കെ.വി. തോമസ് നിർവഹിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വിജു ചുള്ളിക്കാട്, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രാധാമണി ജയ്‌സിംഗ്, വാർഡ് മെമ്പർ വി.ബി. ജബ്ബാർ, കാഞ്ചന സോമൻ, എ.ഡി. പ്രവീൺ, ജോജി പാലമിറ്റം, ജോളി, മൂസീന തുടങ്ങിയവർ പങ്കെടുത്തു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപയാണ് നവീകരണത്തിന് അനുവദിച്ചത്.