കാലടി: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, കോലം കത്തിക്കലും നടത്തി. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ. പി. ആന്റു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ, വിപിൻദാസ്, ഷെമീർ അബ്ദു, അൽ അമീൻ അഷ്രഫ് , മുഹമ്മദ് നിസാം, സൽമാൻ , പി.എം ഷെജീർ, റോബിൻ കുര്യൻ, സിജിൻ പോൾ , രൂപക് വർഗീസ് , ജോമോൻ ജോൺ, ആമിൻഷാ ബഷീർ, ദീപക് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.