മൂവാറ്റുപുഴ:ഗ്രന്ഥശാല വാരാചരണത്തിന് ഗ്രന്ഥശാല ദിനമായ ഇന്ന് (തിങ്കൾ) സമാപനംമാകും. അംഗത്വ വിതരണം, പുസ്തക സമാഹരണം, പുസ്ത കചർച്ചകൾ, പ്രഭാഷണങ്ങൾ, വെബിനാറുകൾ എന്നിവ വാരാഘോഷത്തിന്റെ ഭാഗമായി നടന്നു. സമാപന ദിവസമായ ഗ്രന്ഥശാല ദിനത്തിൽ രാവിലെ ലൈബ്രറികളിൽ പതാക ഉയർത്തും.ഉച്ചകഴി‌ഞ്ഞ് അധികാര വികേന്ദ്രീകരണം പിന്നിട്ട കാൽ നൂറ്റാണ്ട് എന്ന വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിക്കും. വൈകിട്ട് അക്ഷര ദീപം തെളിയിക്കുന്നതോടെ വാരാചരണത്തിന് സമാപനമാകും. മൂവാറ്റുപുഴ താലൂക്കിലെ 61 ലൈബ്രറികളിൽ അക്ഷര ദീപം തെളിയുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ , സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ അറിയിച്ചു.