ആലുവ: അനർഹർക്ക് നൽകിയെന്ന വിവാദങ്ങൾക്കിടെ കീഴ്മാട് പട്ടികജാതി വിഭാഗക്കാർക്കായി നിർമ്മിച്ച ഫ്ളാറ്റ് ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്യും. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത പഞ്ചായത്തിലെ 12 കുടുംബങ്ങൾക്കാണ് ഫ്ളാറ്റ് നൽകുന്നത്ത്.
2013-2014 ൽ നിർമ്മാണം ആരംഭിച്ച് പൂർത്തീകരിക്കാൻ വൈകിയ പദ്ധതിയാണിത്. ആദ്യം ഒമ്പത് കുടുംബങ്ങൾക്കാണ് ഫ്ളാറ്റ് നിശ്ചയിച്ചിരുന്നത്. ഒരുവീടിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചത്. പക്ഷെ കെട്ടിടത്തിന്റെ ചട്ടക്കൂട് നിർമ്മിച്ചപ്പോഴേക്കും നിർമ്മാണം നിലച്ചു. പണം തികയാത്തതാണ് പ്രശ്നമായത്. പിന്നീട് വന്ന ഭരണസമിതി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. 49 ലക്ഷം രൂപ കെട്ടിടം പണിക്കും പരിസരം വേർതിരിക്കുന്നതിനും കട്ടവിരിക്കുന്നതിനും 10 രൂപയും ചെലവായി.കൂടുതൽ എസ്.സി. ഫറ്റുകൾ നിർമ്മിക്കുന്നതിനായി 13 സെന്റ് സ്ഥലം കൂടി പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്.