പറവൂർ: പുത്തൻവേലിക്കര 841-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ശിവഗിരി പുരുഷ എം.എഫ്.ഐ സംഘം ശാഖയിലേയ്ക്ക് 37,000 രൂപയുടെ മൈക് സെറ്റ് വാങ്ങി നൽകി. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ, ശാഖാ പ്രസിഡന്റ് ചന്ദ്രബാലൻ, സെക്രട്ടറി ജെയ്സിംഗ് എന്നിവർ ചേർന്ന് എം.എഫ്.ഐ സംഘം കൺവീനർ വി.സി. രാജേന്ദ്രൻ, ജോയിന്റ് കൺവീനർ പി.ജി. സാനി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. യൂണിയൻ കമ്മിറ്റിയംഗം ശിങ്കാരൻ, ശാഖാ വൈസ് പ്രസിഡന്റ് മായ ഹരിലാൽ, ബാബു ലാലു തുടങ്ങിയവർ പങ്കെടുത്തു.