ആലുവ: എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി ശ്രീമൻ നാരായണൻ മിഷൻ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിന് ഹൈസ്‌ക്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ലേഖനങ്ങൾ ക്ഷണിച്ചു. 'ഗാന്ധിജിയുടെ ആരോഗ്യ പരീക്ഷണങ്ങൾ' എന്ന വിഷയത്തിൽ മൂന്നു പേജിൽ കവിയാത്ത ഉപന്യാസം പ്രധാനാദ്ധ്യാപികയുടെ സാക്ഷ്യപത്രത്തോടൊപ്പം സെപ്തംബർ 30ന് മുമ്പു കിട്ടത്തക്കവിധം അയക്കണം. 5000, 4000, 3000 രൂപയുടെ പുസ്തകങ്ങളും മെമന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഇ മെയിൽ: sreemannarayanan2014@gmail.com