bdjs

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ രാജി വെച്ച് പുറത്തു പോകണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡൻറ് കെ.എസ് വിജയൻ ആവശ്യപ്പെട്ടു.തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി പാലാരിവട്ടത്ത് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം വൈസ് പ്രസിഡൻറ് അഡ്വ. അശോകൻ അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ, മഹിള സേന മണ്ഡലം പ്രസിഡന്റ് ധന്യ ഷാജി, മണ്ഡലം ഭാരവാഹികളായ എം.കെ ബിജു. ടി.ജയലക്ഷ്മി, എം.പി ജിനീഷ്, അനില സുരേന്ദ്രൻ, രഘുവരൻ തുടങ്ങിയവർ സംസാരിച്ചു.