കൊച്ചി: പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 2 കോടി രൂപയുടെ പഠനോപകരണ പദ്ധതിയായ ഗുരുസ്പർശത്തിന്റെ ഉപജില്ലാതല വിതരണോത്ഘാടനം ടി.ജെ വിനോദ് എം.എൽ.എ. നിർവഹിച്ചു.
ജില്ല പ്രസിഡന്റ് മുഹമ്മദ് ഹാഫീസ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ മുഹമ്മദ്ബാബു സേട്ട് മെമ്പർഷിപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.യു.സാദത്ത്, സംസ്ഥാന കമ്മറ്റി അംഗം അജിമോൻ പൗലോസ്, ജില്ലാ സെക്രട്ടറി എം.പി.ബാലകൃഷ്ണൻ, ട്രഷറർ ജീൻ സെബാസ്റ്റ്യൻ,സെക്രട്ടറി കെ.എ റിബിൻ എന്നിവർ പ്രസംഗിച്ചു.