പറവൂർ: പറവൂർ താലൂക്ക് ബാങ്കിൽ നിന്ന് വായ്പയെടുത്ത വ്യക്തിയുടെ ആധാരം കാണാതായ വിവാദത്തിൽ പറവൂർ നഗരസഭയെ വലിച്ചിഴക്കേണ്ടന്ന് ചെയർമാൻ പ്രദീപ് തോപ്പിൽ പറഞ്ഞു. നഗരസഭയുടെ ഭവനനിർമ്മാണ പദ്ധതിയിൽ വീട് നിർമ്മിക്കാൻ 40,000 രൂപ നൽകിയത് 2006ലാണ്. പത്ത് വർഷത്തേക്കാണ് ആധാരം നഗരസഭയിൽ സൂക്ഷിക്കേണ്ടത്. പിന്നീട് സർക്കാർ ഏഴു വർഷമാക്കി കുറച്ചു. 2013ൽ നഗരസഭക്ക് ആധാരത്തിലുള്ള അവകാശം ഇല്ലാതായി. 2019 വായ്പതിരിച്ചടച്ചാൽ ആധാരം വ്യക്തിക്ക് ബാങ്ക് നേരിട്ട് നൽക്കാനാകും. വസ്തുത ഇതാണെന്നിരിക്കെ നഗരസഭയെ ഇതുമായി കൂട്ടികെട്ടി വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്നും ചെയമാൻ പറഞ്ഞു.