കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. സ്വർണ കള്ളക്കടത്തിലടക്കം മന്ത്രിക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. സ്വപ്ന സുരേഷുമായി നിരന്തരം ബന്ധപ്പെട്ടിട്ടുള്ള ജലീലിന് ധാർമ്മികമായും ആ സ്ഥാനത്ത് തുടരാൻ അവകാശമില്ല. മന്ത്രിസഭയിൽ നിന്നും ജലീലിനെ പുറത്താക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിൽ ദുരൂഹതയുണ്ടെന്നും അദേഹം പറഞ്ഞു.