കൊച്ചി: വല്ലാർപാടം ബസിലിക്കയിലെ മരിയൻ തീർത്ഥാടനം സമാപിച്ചു. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് വരാപ്പുഴ അതിരൂപത അദ്ധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ദൃശ്യ മാദ്ധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷേണം ചെയ്ത ചടങ്ങുകളിൽ വിശ്വാസികൾ ഭവനങ്ങളിലിരുന്ന് പങ്കാളികളായി. കൊവിഡിന്റെ പശ്ചാത്താലത്തിൽ എറണാകുളം, വൈപ്പിൻ എന്നിവിടങ്ങളിൽ നിന്ന് ജപമാലയുമേന്തിയുള്ള തീർത്ഥാടനമൊഴിവാക്കി. വല്ലാർപാടം തിരുനാൾ 16ന് കൊടിയേറും. 24ന് സമാപിക്കും. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം.