കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഉപരാഷ്‌ട്രതി വെങ്കയ്യനായിഡുവിന്റെ സന്ദേശം ഭാരതീയ വിദ്യാഭവൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. അമ്പാട്ട് വിജയകുമാർ വായിച്ചു. ഡയറക്‌ടർ ഇ. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പത്ത്, പ്ളസ്ടു ക്ളാസുകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു.