കൊച്ചി: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനോട് ചേർന്നുള്ള കർഷകറോഡ് - റെയിൽവേ സ്‌റ്റേഷൻ ഫുട്ട് ഓവർ ബ്രിഡ്ജ് എത്രയും വേഗം തുറക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലം അടച്ചിട്ട് ആറുമാസമായി. കർഷക റോഡ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് റെയിൽവെ പ്ളാറ്റ്ഫോമിൽ കടക്കാതെ നഗരത്തിലേക്ക് പോകാനാണ് പാലം നിർമ്മിച്ചത്. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് സതേൺ റെയിൽവെ ഡിവിഷണൽ മാനേജർ, ഏരിയ മാനേജർ എന്നിവർക്ക് നിവേദനം നൽകിയതായി പൗരസമിതി സെക്രട്ടറി വിജു ചൂളയ്ക്കൽ അറിയിച്ചു.