kcp
തിരുവാണിയൂർ പഞ്ചായത്തിലെ വാണിനിരപ്പ് കുടിവെള്ള പദ്ധതി പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ വാണിനിരപ്പ് കുടിവെള്ള പദ്ധതി പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഐ.വി ഷാജി അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ റെജി ഇല്ലിക്കപറമ്പിൽ,കെ.എ ജോസ്, ഷീജ വിശ്വനാഥൻ, പ്രൊഫ.പി.ആർ രാഘവൻ, അഡ്വ .പി.ആർ രാജൻ,വി.കെ അനീഷ് എന്നിവർ സംസാരിച്ചു .5 ലക്ഷം രൂപ ചിലവഴിച്ച് 85 കുടുംബങ്ങൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്.