road
തിരുവാണിയൂർ പഞ്ചായത്തിലെ കുംഭപ്പിള്ളി അമ്പലം റോഡ് പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ കുംഭപ്പിള്ളി അമ്പലം റോഡ് പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഐ. വി ഷാജി അദ്ധ്യക്ഷനായി.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ റെജി ഇല്ലിക്കപറമ്പിൽ, ഓമന രാമചന്ദ്രൻ, ഏലിയാമ്മ ചാക്കോ, കെ.എ ജോസ്, ഷീജ വിശ്വനാഥൻ, എം.എൻ സുരേഷ് കുമാർ, എം.ബി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.15 ലക്ഷം രൂപ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും ചിലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.