police
പൊലീസ് പെൻഷനേഴ്‌സ് വെൽഫയർ അസോസിയേഷൻ പുത്തൻകുരിശ് യൂണി​റ്റിന്റെ നേതൃത്വത്തിൽ രാമമംഗലം,പുത്തൻകുരിശ് സ്റ്റേഷനുകളിലെ ജീവനക്കാർക്കുള്ള കൊവിഡ് പ്രതിരോധ ഫെയ്‌സ് ഷീൽഡ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് റിട്ടയേർഡ് ഡിവൈ.എസ്. പി എസ്. ഗോപാലൻ നായർ വിതരണം ചെയ്യുന്നു

കോലഞ്ചേരി: പൊലീസ് പെൻഷനേഴ്‌സ് വെൽഫയർ അസോസിയേഷൻ പുത്തൻകുരിശ് യൂണി​റ്റിന്റെ നേതൃത്വത്തിൽ രാമമംഗലം,പുത്തൻകുരിശ് സ്റ്റേഷനുകളിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് പ്രതിരോധ ഫെയ്‌സ് ഷീൽഡ് വിതരണം ചെയ്തു.വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് റിട്ടയേർഡ് ഡിവൈ.എസ്. പി എസ്. ഗോപാലൻ നായരുടെ പക്കൽ നിന്നും എസ്.ഐ പി.വി ജോയി, എ.എസ്.ഐ പ്രവീൺ കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അസോസിയേഷൻ സെക്രട്ടറി റിട്ട. എസ്.ഐമാരായ ജേക്കബ് പീ​റ്റർ, പി.എം ജോർജ്ജ്, ഭാരവാഹികളായ പി.ജി വേണുഗോപാൽ, എം.സി കുര്യാക്കോസ്, കെ.പി കൃഷ്ണൻകുട്ടി, എ.എസ്.ഐ അശോക് കുമാർ, പൂതൃക്ക പഞ്ചായത്തംഗം ജോൺ ജോസഫ് സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ മനോജ് കുമാർ, വി.ആർ.ലത, ബിന്ദു വർഗീസ് എന്നിവർ പങ്കെടുത്തു.