പള്ളുരുത്തി: പള്ളുരുത്തി കോണത്ത് ഫർണീച്ചർ കട കത്തിനശിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചെന്നാട്ട് വീട്ടിൽ ജൂഡിന്റെ വർക്ക്ഷോപ്പാണ് കത്തിനശിച്ചത്. മര ഉരുപ്പടികൾ, മിഷിനറി, ബയറിംഗ് ഉൾപ്പടെയുള്ളവ കത്തിനശിച്ചു. പൊലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.