കിഴക്കമ്പലം: പ്രധാനമന്ത്റിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു മാസക്കാലം നിണ്ടുനില്ക്കുന്ന സ്വച്ഛ് ഭാരത് അഭിയാൻ ക്ഷേമ കാരുണ്യ ശുചീകരണ പ്രവർത്തനങ്ങൾക്ക് കുന്നത്തുനാട്ടിൽ തുടക്കമായി. ബി.ജെ.പി നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ കുന്നത്തുനാട് പഞ്ചായത്ത്, വില്ലേജ് ഓഫീസ് പരിസരവും അണുവിമുക്കമാക്കി. ജില്ലാ ഉപാദ്ധ്യക്ഷൻ എം.എൻ ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം ഉപാദ്ധ്യക്ഷൻ മുരളി കോയിക്കര അദ്ധ്യക്ഷനായി. എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.മോഹനൻ,ജില്ലാ സമിതി അംഗം സി.എം നാസർ, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി വി.സി അയ്യപ്പൻകുടി പി.കെ ഷിബു,എം.കെ സുരേഷ്, പി.കെ വിജു,അനിൽ കുമാരൻ,ദീപു തുടങ്ങിയവർ സംസാരിച്ചു.