മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഐശ്വര്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ മുളവൂർ ചിറപ്പടിയിൽ ആരംഭിക്കുന്ന നെൽ കൃഷിയുടെ നടീൽ ഉത്സവം മുൻ എം.എൽ.എ ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഐശ്വര്യ സ്വയം സഹായസംഘം പ്രസിഡന്റ് വി.എ.ഷരീഫ്, നഗരസഭ കൗൺസിലർമാരായ ഷമീർ പനയ്ക്കൻ, മഞ്ജു സിജു, ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ്.മുരളി, കർഷസംഘം സെക്രട്ടറി പി.എം.രാജീവ് എന്നിവർ സംസാരിച്ചു.