കടയിരുപ്പ്: ഐക്കരനാട് കൃഷി ഭവനിൽ ഒരുകോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം ബഡ് പ്ലാവ്, ഗ്രാഫ്റ്റ് മാവ്, റംബൂട്ടാൻ, കുടംപുളി എന്നിവയുടെ കുരു മുളപ്പിച്ച തൈകൾ സൗജന്യ നിരക്കിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ബഡ്, ഗ്രാഫ്റ്റ് തൈകൾക്ക് 25% ഗുണഭോക്തൃ വിഹിതം അടക്കണം. ആവശ്യമുള്ള കർഷകർ അപേക്ഷാ ഫോറം പൂരിപ്പിച്ച് തന്നാണ്ട് കരം അടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം കൃഷി ഭവനിൽ നേരിട്ട് അപേക്ഷ നൽകണം. തൈകൾ ഇന്ന് മുതൽ വിതരണം ചെയ്യും.