school
കിഴക്കമ്പലം, താമരച്ചാൽ സെന്റ് മേരീസ് സ്‌കൂളിനു മുന്നിൽ നടത്തിയ സൂചന നില്പ് സമരം കേരള സി.ബി.എസ്.ഇ സ്‌കൂൾ പാരന്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി ബാബു ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: കൊവിഡ് കാലത്ത് രക്ഷിതാക്കളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഭീമമായ ഫീസിൽ ന്യായമായ ഇളവ് അനുവദിക്കണമെന്നും,റെഗുലർ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ മാത്രം വാങ്ങാവുന്ന തുകകൾ ഫീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഒഴിവാക്കി തരണമെന്നും, ഫീസ് ഇളവും ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ കൂട്ടായ്മ കിഴക്കമ്പലം, താമരച്ചാൽ സെന്റ് മേരീസ് സ്‌കൂളിനു മുന്നിൽ സൂചന നിൽപ്പ് സമരം നടത്തി. കേരള സി.ബി.എസ്.ഇ സ്‌കൂൾ പാരന്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി ബാബു ഉദ്ഘാടനം ചെയ്തു. കെ.ജെ സിജോ,സിബിൻ വർഗീസ് , ജോൺസൺ അബ്രഹാം, കെ.എം മനോജ്, എ.എ ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.