കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ പീടികപ്പടി ഡിവിഷനിൽ അനൂപ് ജേക്കബ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അനുവദിച്ച 31 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന
പുഞ്ചക്കര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു . കൗൺസിലർ തോമസ് ജോൺ അദ്ധ്യക്ഷനായി . നഗരസഭാ ചെയർമാൻ റോയി ഏബ്രഹാം , ഉപാദ്ധ്യക്ഷ വിജയ ശിവൻ , മുൻ ചെയർമാൻ പി.സി. ജോസ് , കൗൺസിലർ ടി.എസ് . സാറ , അജയ് ഇടയാർ , ജേക്കബ് ജോൺ , എൻ.എം. തങ്കപ്പൻ , പി.കെ. ശിവരാജൻ എന്നിവർ സംസാരിച്ചു.