kklm
ഓണക്കോടി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

കൂത്താട്ടുകുളം: വേലൻ സമുദായ സഭ മണ്ണത്തൂർ ശാഖയിലെ എല്ലാ അംഗങ്ങൾക്കും ഓണക്കോടി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് കെ.കെ. സത്യൻ അദ്ധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് ആർ. രാമൻ, ജനറൽ സെക്രട്ടറി പി.എസ്. ശിവദാസൻ, ശാഖാ സെക്രട്ടറി ഇ.വി. അയ്യപ്പൻ, പഞ്ചായത്ത് അംഗം രഞ്ജിത്ത് ശിവരാമൻ എന്നിവർ സംസാരിച്ചു.