ekathamakam
എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ വച്ച് നടന്ന ഏകാത്മകം മെഗാ ഇവന്റ് പ്രോഗ്രാമിൽ കുന്നത്തുനാട് യൂണിയനിൽ നിന്നും പങ്കെടുത്ത നർത്തകികൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ വച്ച് നടന്ന ഏകാത്മകം മെഗാ ഇവന്റ് പ്രോഗ്രാമിൽ കുന്നത്തുനാട് യൂണിയനിൽ നിന്നും പങ്കെടുത്ത നർത്തകികൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യൂണിയൻ കൺവീനർ സജിത് നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്തു. അമ്മിണി കർണ്ണൻ ദീപ പ്രോജ്വലനം നടത്തി. കമ്മിറ്റി അംഗം എം.എ രാജു, കെ .എം സജീവ് , കെ.എൻ ഗോപാലകൃഷ്ണൻ , ജയ ഗോപാലകൃഷ്ണൻ, മോഹിനി വിജയൻ , ഇന്ദിര ശശി, അഭിജിത്ത് ഉണ്ണികൃഷ്ണൻ, ബിനോയ് നങ്ങേലി, കെ.എം സുകുമാരൻ, ജയൻ എൻ ശങ്കരൻ എന്നിവർ പങ്കെടുത്തു.നർത്തികൾക്ക് പരിശീലനം നൽകിയ അദ്ധ്യാപകരെ പ്രത്യേകം ആദരിക്കുകയും ചെയ്തു.