pjv
എൽ.ഡി.എഫ് മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ പി.ജെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എൽ.ഡി.എഫ് മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു.പഞ്ചായത്തിലെ വികസനമുരടിപ്പിനും ദുർഭരണവും ആരോപിച്ചായിരുന്നു എൽ.ഡി.എഫ് സമരം. അങ്കമാലി നിയോജക മണ്ഡലം കൺവീനർ പി ജെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ജോണി തോട്ടക്കര അദ്ധ്യക്ഷനായി.മുൻ മന്ത്രി ജോസ് തെറ്റയിൽ,അഡ്വ.കെ കെ ഷിബു,സി ബി രാജൻ,ബെന്നി മൂഞ്ഞേലി,ടി പി ദേവസിക്കുട്ടി, അഡ്വ.ബിബിൻ വർഗ്ഗീസ്,ജെയിസൺ പാനികുളങ്ങര,മാത്യൂസ് കോലഞ്ചേരി, പി എൻ കുമാരൻ,കെ പി യാക്കോബ് ,രാജു അമ്പാട്ട് ,ജോളി. പി.ജോസഫ് എന്നിവർ സംസാരിച്ചു.