അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കരിയർ വെബിനാർ സംഘടിപ്പിച്ചു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു. ബിരുദപഠനത്തിന് ശേഷം ഉപരിപഠനവും ജോലി സാദ്ധ്യതകളും എന്ന വിഷയത്തേക്കുറിച്ച് കരിയർ വിദഗ്ധനും മുൻ എംപ്ലോയ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് ബ്യൂറോ ചീഫ് എം.വി പോളച്ചൻ വെബിനാർ നയിച്ചു. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം.വർഗ്ഗീസ്, ഫാക്കൽറ്റി ഹെഡ് വിമൽ വിദ്യാധരൻ എന്നിവർ സംസാരിച്ചു.