പിറവം: എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിലെ ഓട്ടോറിക്ഷത്തൊഴികൾക്കും പാലിയേറ്റീവ് കെയർ രോഗികൾക്കും മറ്റ് നിർദ്ധനർക്കുമായി 1000 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൊച്ചിൻ റിഫൈനറി സി.എസ്.ആർ.ഫണ്ടിൽ നിന്ന് അനുവദിച്ച് 6 ലക്ഷം രൂപ ഉപയോോഗിച്ചാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റർ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.ഫാർമേഴ്സ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് കെ.ആർ.ജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജം യിസ് കെ.പുന്നൂസ്, സാലി പീറ്റർ, ജൂലിയ ജയിംസ് യുവമോർച്ച സംസ്ഥാന സെക്രട്ടറി എം.ആശിഷ് ,തിരുമറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബെന്നി. കെ.പൗലോസ്, പഞ്ചായത്ത് സെക്രട്ടറി സി.ടി. കൃഷ്ണൻകുട്ടിി തുടങ്ങിയവർ സംസാരിച്ചു.

യുവമോർച്ച നേതാവ് എം.ആശിഷും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്ററും ചേർന്ന് റിഫൈനറി അധികാരികളെ പഞ്ചായത്തിലെ ജനങ്ങളുടെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.ഗ്രാമ പഞ്ചായത്തിന് ആംബുലൻസ് വാങ്ങാനും സി.എസ്.ആർ ഫണ്ട് നൽകിയതായി പ്രസിഡൻറ് പറഞ്ഞു.