ഫോർട്ടുകൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണെന്ന് മുൻ പി.എസ്.സി.ചെയർമാനും ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. സ്വർണ കടത്ത്, ദുരിതാശ്വാസം, വ്യാജ കറൻസി എന്നീ പേരിൽ നാടിനെ വിറ്റ് കാശാക്കുകയാണ്. നരേന്ദ്രമോദി സപ്തതി ജൻമദിനാഘോഷത്തിൽ ബി.ജെ.പി സേവാ സപ്താഹം ശുചീകരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ പങ്കാളിത്ത ജനാധിപത്യ ഭരണമാണ് നടക്കുന്നത്. കള്ളക്കടത്ത് മുഖ്യമന്ത്രിക്ക് കവചമൊരുക്കുകയാണ് പാർട്ടി.യോഗത്തിൽ എൻ.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ബിജു, സി.ജി.രാജഗോപാൽ, ശ്യാമള പ്രഭു, പ്രിയ പ്രശാന്ത്, ലേഖനായ്ക്ക്, എൻ.എൽ. ജെയിംസ്, കൃഷ്ണദാസ്, ശിവകുമാർ കമ്മത്ത്, ശ്രീജ സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.