library
മൂവാറ്റുപുഴ - കോതമംഗലം താലൂക്കിന്റെ ആദ്യത്തെ ഗ്രന്ഥശാല സംഘം സെക്രട്ടറിയും ,ഗ്രന്ഥശാല സംഘം സംസ്ഥാന കൺട്രോൾ ബോർഡ് അംഗവുമായിരുന്ന കെ. കെ. ഇബ്രാഹിമിനെ പേഴയ്ക്കാപ്പിള്ള് ആസാദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഫൈസൽ മുണ്ടാങ്ങാമറ്റവും, ടി.ആർ. ഷാജുവും ചേർന്ന് ആദരിക്കുന്നു

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക്ക് ലൈബ്രറിയിൽ ഗ്രന്ഥശാലദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 ന് ലൈബ്രറി അങ്കണത്തിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം പതാക ഉയർത്തി. ലൈബ്രറി സെക്രട്ടറി ടി. ആർ ഷാജു ഗ്രന്ഥശാല ദിന സന്ദേശം നൽകി. ചടങ്ങിൽ ലൈബ്രറി വൈസ് പ്രസിഡന്റ് സജി ചോട്ടുഭാഗത്ത് , ജോ: സെക്രട്ടറി സലീം പോണാക്കുടി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ എൻ നാസർ,ലൈബ്രറി ഭരണസമിതി അംഗങ്ങളായ ഷാനവാസ് പറമ്പിൽ ,വി പി അജാസ്,സാലിഹ് മുഹമ്മദ്, വി എം റഫീഖ്, സ്മിത ദിലീപ് ,വി കെ യൂനസ് , ലൈബ്രേറിയൻ മുഹമ്മദ് അൽത്താഫ് എന്നിവർ പങ്കെടുത്തു.തുടർന്ന് മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ അവരുടെ ഭവനങ്ങളിൽ പ്രശസ്തിഫലകം നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. മൂവാറ്റുപുഴ - കോതമംഗലം താലൂക്കിന്റെ ആദ്യത്തെ ഗ്രന്ഥശാല സംഘം സെക്രട്ടറിയും ,ഗ്രന്ഥശാല സംഘം സംസ്ഥാന കൺട്രോൾ ബോർഡ് അംഗവും, ആസാദ് വായനശാലയുടെ സ്ഥാപക അംഗവുമായ കുന്നപ്പിള്ളി കെ.കെ ഇബ്രാഹിമിനെയും , ആസാദ് വായനശാലപടുത്തുയർത്തുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച മുൻ സെക്രട്ടറി ചെറുകുന്നേൽ സി ബി മുഹമ്മദിനെയുമാണ് ഗ്രന്ഥശാല ദിനത്തിൽ ആദരിച്ചത്. ഇരുവരേയും ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റവും സെക്രട്ടറി ടി ആർ ഷാജുവും ചേർന്നാണ് ആദരിച്ചത്.