മൂവാറ്റുപുഴ: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ട്രെയിനിംഗ് കോളേജിന്റെയും മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനത്തിൽ സംഘടിപ്പിച്ച വെബിനാർ സ്റ്രേറ്ര് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാമാരിക്ക് ഒറ്റമൂലി എന്നതായിരുന്നു വെബിനാർ വിഷയം. ലൈവ് സ്ട്രീമീങ്ങിലൂടെ നടത്തിയ വെബിനാറിൽ ചെന്നൈ വൈ.എം.സി.എ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ പ്രിൻസിപ്പൽ ഡോ.ജോർജ്ജ് എബ്രഹാം വിഷയം അവതരിപ്പിച്ചു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, സെന്റ് പീറ്റേഴ്സ് ട്രെയിനിംഗ് കോളേജ് മാനേജർ ഫാ. സി.എം കുര്യാക്കോസ്, കോളേജ് പ്രിൻസിപ്പൽ ഡോ.രാജി കെ പോൾ തുടങ്ങിയവർ സംസാരിച്ചു.