കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കാണിനാട് വാർഡിൽ കുറ്റ അങ്കണവാടി കമ്മ്യൂണിറ്റി ഹാൾ റോഡ് നിർമ്മാണം തുടങ്ങി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ നിർമ്മാണോദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിസി സ്ലീബ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ബീന കുര്യാക്കോസ്, പഞ്ചായത്തംഗം ബെന്നി പുത്തൻവീടൻ, വാർഡ് വികസന സമിതി കൺവീനർ എൽദോ പറപ്പിള്ളിക്കുഴി, എം.പി. അനിൽ, എ.പി. ബേബി, ടി.കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.