ship

കൊച്ചി: രണ്ടാഴ്ചനീണ്ടുനിൽക്കുന്ന ഹിന്ദി പക്ഷാചരണ പരിപാടികൾക്ക് കൊച്ചി കപ്പൽശാലയിൽ തുടക്കമായി.കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ ഉദ്ഘാടനം ചെയ്തു. കപ്പൽശാലയിലെ ഹിന്ദി സെൽ തയാറാക്കിയ കമ്പനിയുടെ പ്രസിദ്ധീകരണമായ 'സാഗർരത്ന' യുടെ ഹിന്ദി പതിപ്പ് പ്രകാശനവും നടന്നു. ഹിന്ദി ഭാഷാ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. കമ്പനി ജീവനക്കാർക്കും സി.ബി.എസ്.ഇ, സ്റ്റേറ്റ് ബോർഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കുമായി വിവിധമത്സരങ്ങൾ സംഘടിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഷിപ്പിംഗ് മന്ത്രി മൻസുഖ് എൽ മാണ്ഡവ്യയുടെ സന്ദേശം ഉത്ഘാടന ചടങ്ങിൽ വായിച്ചു. ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.