klm

കോതമംഗലം: കീരംപാറ സർവീസ് സഹകരണബാങ്കിന് മുന്നിൽ വച്ച് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുന്നക്കാട് തെക്കുമ്മൽ മറ്റത്തിൽ ജോസഫിന്റെ മകൻ സജിയാണ് (42) മരണമടഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് അപകടം. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരപ്പണിക്കാരനായിരുന്നു. ഭാര്യ : മഞ്ജു. മക്കൾ: സഞ്ജു, സച്ചു. സംസ്കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ് വെളിയേൽചാൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.