vadakkekara-panchayth-lap
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിക്കുന്നു

പറവൂർ: വടക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ഫിഷറീസ് വർക്കിങ്ങിംഗ് ഗ്രൂപ്പ് ചെയർമാൻ സി.ബി. ബിജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സനിൽകുമാർ, പഞ്ചായത്തംഗം കെ.വി. പ്രകാശൻ, സെക്രട്ടറി എം.കെ. ഷിബു., ഫിഷറീസ് സബ് ഇൻസ്പെക്ടർ ലീന തോമസ് തുടങ്ങിയവർ പങ്കെടുത്തു.