മൂവാറ്റുപുഴ:ഗ്രന്ഥ ശാല ദിനാചരണം ലൈബ്രകളിൽ വിവധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. പതാക ഉയർത്തൽ , പുസ്തകസമാഹരണം, പുസ്തക ചർച്ച , സെമിനാർ, അക്ഷര ദീപം തെളിയിക്കൽ എന്നിവയായിരുന്ന പ്രധാന പരിപാടികൾ. വാളകം പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണത്തോടനുബന്ധിച്ച സെക്രട്ടറി സജി പതാക ഉയർത്തി. ലൈബ്രറി പ്രസിഡന്റ് മാത്തുകുട്ടി ഗ്രന്ഥശാല ദിന സന്ദേശം നൽകി. തുടർന്ന് ലൈബ്രറി കെട്ടിടവും പരിസരവും അണുവിമുക്തമാക്കി. കാലാമ്പൂർ വിജയാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രന്ഥശാലാദിനപതാക ഉയർത്തൽ പ്രസിഡന്റ് എം.എം സലിം നിർവഹിച്ചു .സെക്രട്ടറി ബിജു സന്ദേശം നൽകി. ജോ. സെക്രട്ടറി കുഞ്ഞൻ, കമ്മിറ്റി അംഗങ്ങളായ സുനിൽ., സാജു'സാവിയോ, ഹരിപ്രസാദ് കുമാരിനയന എന്നിവർ പങ്കെടുത്തു. മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രാവിലെ പ്രസിഡന്റ് കെ.എൻ. രാജമോഹനൻ പതാക ഉയർത്തി സന്ദേസം നൽകി. വൈകിട്ട് അക്ഷര ദീപം തെളിയിച്ചു.വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് എം എം രാജപ്പൻ പിള്ള പതാക ഉയർത്തി, ഗ്രന്ഥശാലദിന സന്ദേശം നൽകി .വൈകിട്ട് അക്ഷരദീപം തെളിയിച്ചു. ഇൗസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജോയിന്റ് സെക്രട്ടറി കെ.പി.റജി പതാക ഉയർത്തി. പ്രമുഖ ഗാന്ധിയൻ എം. മുഹമ്മദ് വാരിക്കാട്ട് ഗ്രന്ഥശാല ദിന സന്ദേശം നൽകി. പി.എ. മൈതീൻ, എ.എൻ. മണി, സിജു വളവിൽ,അബ്ദുൽ സമദ് തുടങ്ങിയവർ സംസാരിച്ചു.വൈകിട്ട് അക്ഷര ദീപം തെളിയിച്ചു. പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് രാവിലെ പതാക ഉയർത്തി ഗ്രന്ഥശാല ദിന സന്ദേസം നൽകി. കല്ലൂർക്കാട് കോസ് മോപൊളിറ്റൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രാവിലെ പ്രസിസിഡന്റ് ജോസ് സെബാസ്റ്റ്യൻ പതാക ഉയർത്തി. സെക്രട്ടറി ജോസ് ജേക്കബ് ഗ്രന്ഥശാല ദിന സന്ദേശം നൽകി. പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ രാവിലെ പതാക ഉയർത്തി വൈകിട്ട് ദീപം തെളിയിച്ചു. ആയവന എസ്.എച്ച് . ലൈബ്രറി യിൽ പ്രസിഡന്റ് പതാക ഉയർത്തി വൈകിട്ട് ദീപം തെളിയിച്ചു.