nandini
ചികിത്സ ലഭിക്കാതെ മൂന്ന് വയസുകാരൻ പൃഥ്വിരാജ് മരിച്ച സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നന്ദിനി നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് കളമശേരി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെത്തിയപ്പോൾ

ആലുവ: നാണയം വിഴുങ്ങി മൂന്ന് വയസുകാരൻ പൃഥ്വിരാജ് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നന്ദിനി നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് കളമശേരി നിയോജക മണ്ഡലം കമ്മിറ്റി സമരപ്പന്തലിലെത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എ.സി. സുധാദേവി, ഭാരവാഹികളായ അജിത ഷിബു, ബിന്ദു രാജീവ്, ഓമന ശിവശങ്കരൻ, സുനിത കാസിം, ഹിബ റഫീക്ക്, ബീനാ മുഹമ്മദ്, വാസന്തി വിശ്വംഭരൻ എന്നിവരാണെത്തിയത്.