കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന കുണ്ഡലിനിപ്പാട്ട് ആസ്പദമാക്കിയുള്ള മോഹിനിയാട്ട ദൃശ്യാവിഷ്ക്കാരം ഏകാത്മകത്തിൽ പങ്കെടുത്ത് ലോക ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ച പട്ടിമറ്റം മേഖലയിലുള്ള ശാഖാംഗങ്ങൾക്ക് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ കെ കർണൻ സർട്ടിഫിക്കറ്റും പുരസ്ക്കാരവും വിതരണം ചെയ്തു. പട്ടിമറ്റം എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ചടങ്ങിൽ കൺവീനർ സജിത് നാരായണൻ,കമ്മിറ്റിയംഗം എം.എ രാജു, യൂണിയൻ ഏകോപന സമിതി ചെയർമാൻ കെ.എൻ ഗോപാലകൃഷ്ണൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ, സെക്രട്ടറി ഇന്ദിരാ ശശി, പട്ടിമറ്റം ശാഖാ പ്രസിഡന്റ് ടി.ബി തമ്പി, സെക്രട്ടറി പി.പി ഉത്തമൻ എന്നിവർ പങ്കെടുത്തു.