ആലുവ: മാഹാളി കൂട്ടത്തിന്റെ ആക്രമണത്തിൽ കുട്ടമശേരി മനയ്ക്കകാട് വീട്ടിൽ ഉമ്മറിന് പരിക്കേറ്റു. വീടിന് സമീപം മേയാൻ വിട്ടിരുന്ന ആടുകളുടെ കരച്ചിൽ കേട്ടെത്തിയ ഉമ്മറിനെ മാതാളി കൂട്ടം അക്രമിക്കുകയായിരുന്നു. ആടുകൾക്കും കുത്തേറ്റു. ശരീരമാസകലം പരിക്കേറ്റ ഉമ്മറിനെ ആലുവ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ മുള്ളുകൾ തലയിലടക്കം തറഞ്ഞിരിപ്പുണ്ടായിരുന്നു. മനയ്ക്കകാടിന് സമീപം വഴിയരികിൽ തൂങ്ങി കിടക്കുകയായിരുന്നു മാഹാളി കൂട്. ഇതുവരെ നശിപ്പിക്കാൻ സാധിച്ചിട്ടില്ല.