പറവൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്തറി സംഘങ്ങളും തൊഴിലാളികളും ചേർന്ന് സമാഹരിച്ച തുക സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് കൈമാറി. ടൗൺ കൈത്തറി സംഘം പ്രസിഡന്റ് പി.എൻ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, കെ.എ. വിദ്യാനന്ദൻ, ടി.എസ്. ബേബി, എ.എ. പവിത്രൻ, സുരേഷ് ബാബു, എം.ബി. പ്രിയദർശിനി, എ.പി. ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.