കൊച്ചി: ജില്ലയിൽ ഇന്നലെ 255 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 244 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 11 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 125 പേർ രോഗമുക്തി നേടി. 948 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1277 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 21,245
വീടുകളിൽ: 18,947
കൊവിഡ് കെയർ സെന്റർ: 130
ഹോട്ടലുകൾ: 2168
കൊവിഡ് രോഗികൾ: 3265
ലഭിക്കാനുള്ള പരിശോധനാഫലം: 551
5 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗമുള്ള സ്ഥലങ്ങൾ
മട്ടാഞ്ചേരി: 26
ഐ.എൻ.എസ് സഞ്ജീവനി: 23
കോതമംഗലം: 12
പള്ളിപ്പുറം: 10
ആലങ്ങാട്: 09
ആലുവ: 09
എടത്തല: 09
ഫോർട്ടുകൊച്ചി: 08
തൃക്കാക്കര: 08
രായമംഗലം: 07
വാരപ്പെട്ടി: 07
നോർത്ത് പറവൂർ: 06
കുന്നുകര: 06
കോട്ടുവള്ളി: 05
കീഴ്മാട്: 05
വൈപ്പിനിൽ 13 പേർക്ക് കൊവിഡ്
വൈപ്പിൻ: വൈപ്പിൻ മേഖലയിൽ ഇന്നലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ ഞാറക്കൽ പഞ്ചായത്തിലും 10 പേർ പള്ളിപ്പുറം പഞ്ചായത്തിലുമുള്ളവരാണ്. മുനമ്പം മത്സ്യബന്ധന മേഖലയിൽ നിന്നുമാണ് രോഗവ്യാപനം ഉണ്ടായത്. അടുത്ത ദിവസങ്ങളിലായി വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, അടച്ചിട്ടിരുന്ന മുനമ്പം ഹാർബറും , മിനിഹാർബറും 19 മുതൽ തുറന്നു പ്രവർത്തിക്കും. ഇന്ന് മുതൽ മത്സ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോകാം. പള്ളിപ്പുറം പഞ്ചായത്തിൽ പരിശോധന ക്യാമ്പുകൾ ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.