പെരുമ്പാവൂർ: 1986 മുതൽ പോഞ്ഞാശേരിയിൽ പ്രവർത്തിക്കുന്ന സഹൃദയയുടെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പ്രമുഖ ഗവേഷകനും ഗ്രന്ഥകാരനുമായ എൻ.എം.ഹുസൈൻ കാക്കനാട് നിർവഹിച്ചു . ട്രസ്റ്റ് ചെയർമാൻ കെ.എസ് . നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.കെ അഷറഫ് സ്വാഗതം പറഞ്ഞു.

മുൻ ട്രസ്റ്റ് ചെയർമാൻ എ.എ. അബ്ദുൽ ഖാദർ ഉദ്ഘാടകൻ എൻ.എം. ഹുസൈൻ ഉപഹാരം നൽകി. എ.എസ് . അബ്ദുൽ റസാഖ് , സി.എ . നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.