ആലുവ: സംയുക്ത കർഷക സമിതി ആലുവ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കർഷക സംഘം മണ്ഡലം പ്രസിഡന്റ് പി.എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ ആലുവ മണ്ഡലം സെക്രട്ടറി പി.എ. അബ്ദുൾ കരീം, ഐ.എ. വർക്കി, നിസാം, ഷംല എന്നിവർ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.