കൊച്ചി: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷനും ക്ലീൻ ആൻഡ് ഷൈനും സംയുക്തമായി എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും പരിസരവും അണുവിമുക്തമാക്കി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പ്രസിഡന്റ് മുഹമ്മദ് ജെറീസ് അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ ആൻഡ് ഷൈൻ ചെയർമാൻ എ. മുഹമ്മദ് നിസാർ, ഡി.ടി.ഒ വി.എം. താജുദ്ദീൻ സാഹിബ്, വിജു ചുളയ്ക്കൽ, പി.എം.താജുദ്ദീൻ, സഫലു റഹ്മാൻ എന്നിവർ പങ്കെടുത്തു.