bjp-nh-uparotham-
ചെറിയപ്പിള്ളിയിൽ ദേശീയപാത ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് നീക്കംചെയ്യുന്നു.

പറവൂർ: സ്വർണ്ണ കടത്ത് കേസിൽ കെ.ടി. ജലീലിന്റെ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ചെറിയപ്പിള്ളിയിൽ ദേശീയപാത ഉപരോധിച്ചു. കെ.ടി. ജലീലിന്റെ കോലം കത്തിച്ച ശേഷം റോഡിൽ കുത്തിയിരുന്ന പ്രവർത്തരെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. ചെറിയപ്പിളളി പാലത്തിന് സമീപത്ത് നിന്ന് ജലീലിന്റെ കോലവുമായി ആരംഭിച്ച പ്രതിഷേധ സമരം ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് വി.യു. ലിബീഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ രജ്ഞിത്ത് മോഹൻ, ഹരേഷ് വെണ്മനശ്ശേരി, ശോഭരാജ് ശ്രീനിവാസൻ, വിഷ്ണുവിദ്യാധരൻ, ജിതിൻ ചക്കുമരശ്ശേരി, മണികണ്ഠൻ മാക്കനായി, പ്രശാന്ത് ഹരി, പ്രശാന്ത് തൃക്കപുരം എന്നിവ നേതൃത്വം നൽകി.