മൂവാറ്റുപുഴ: നഗരത്തിൽ ബസും കാറും കൂട്ടിയിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ അരമനപ്പാടിയിലായിരുന്നു അപകടം. പിറവത്തേയ്ക്കു സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കച്ചേരിത്താഴം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. തൃശൂർ സ്വദേശികളായ രണ്ടംഗം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കികളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഏറെ നേരം നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.