വൈപ്പിൻ: കേരള സർക്കാർ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ബയോ ഫ്ലോക്ക് മത്സ്യകൃഷി തുടങ്ങി. മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി മത്സ്യകൃഷി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ , വൈസ് പ്രസിഡന്റ് രമണി അജയൻ, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ ലീന തോമസ്, പഞ്ചായത്ത് അംഗം സുനിത പ്രസാദ് എന്നിവർ പങ്കെടുത്തു.കർഷകനായ പൊന്നച്ചുപറമ്പിൽ സുധിയുടെ ബയോ ഫ്ലോക്ക് മത്സ്യകൃഷിയിടത്തിൽ ഗിഫ്റ്റ് ഇനത്തിൽപ്പെട്ട 1250 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആറു മാസമാണ് വിളവെടുപ്പ് കാലാവധി.