1

തൃക്കാക്കര ; തൃക്കാക്കര മുനിസിപ്പാലിറ്റി 33-ാം ഡിവിഷനിൽ പണികഴിപ്പിച്ച അങ്കണവാടിയുടേയും പകൽവിട് ഗ്രാമസഭ ഹാളിന്റെയും ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ പ്രവീൺ നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ടി. എൽദോ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജാൻസി ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എം. നാസർ, ജിജോചിങ്ങംതറ, ജോസുകുട്ടൻ
ഫാ. ജെറോം ചമ്മിണി കോടത്ത് സംസാരിക്കും. വരാപ്പുഴ അതിരൂപത സൗജന്യമായി നൽകിയ 3 സെന്റ് ഭൂമിയിൽ 25 ലക്ഷം രൂപ ഡിവിഷൻ കൗൺസിലറുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഇതോടെ വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമായി.