മൂവാറ്റുപുഴ: തൃക്കളത്തൂർ ആയിരം മലയിൽ കുഞ്ഞപ്പന്റെ പശുക്കിടാവ് 30 അടി ആഴമുള്ള കിണറ്റിൽ വീണു. നാട്ടുകാരും അയൽ വാസികളും ശ്രമിച്ചെങ്കിലും പശുക്കിടാവിനെ കരക്കു കയറ്റാനായില്ല. വിവരമറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൂവാറ്റുപുഴ ഫയർ ഫോഴ്സാണ് പശുകുട്ടിയെ രക്ഷിച്ചത്. ഫയർമാൻ സി .എം. നിഷാദ് കിണറ്റിലിറങ്ങി ഇറങ്ങിയാണ് പശുകുട്ടിയെ രക്ഷപ്പെടുത്തിയത്. സീനിയൽ ഫയർ ഓഫീസർ കെ എ ജാഫർ ഖാന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എം എസ് സജി നന്ദു മനോജ് , സി എസ് എബി, പി എസ് ഷഹനാസ് , ശിഹാബുദ്ദീൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.