ap
ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയിൽ ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി സമാപനം കുന്നത്തുനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം നിർവഹിക്കുന്നു

പട്ടിമറ്റം:ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയിൽ ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി സമാപനവും, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുമുള്ള അവാർഡ് ദാന ചടങ്ങും കുന്നത്തുനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി കുഞ്ഞുമുഹമദ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.എൻ സുരേഷ് ബാബു അദ്ധ്യക്ഷനായി.ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി സജീവ്.കെ.പി സുനിൽ,വി.ജി വാസുദേവൻ,കെ.എ അബ്ബാസ് എന്നിവർ സംസാരിച്ചു.